Modi Visit In Kashi
കാശി: വാരണാസിയിൽ ജനമനസുകൾ കീഴടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi). പ്രധാനമന്ത്രിയുടെ കാശി സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഇന്നലെ രാത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊത്ത് കാശിയുടെ തെരുവിൽ നടക്കാനിറങ്ങിയ പ്രധാനമന്ത്രി പ്രദേശത്തെ വികസന പദ്ധതികളും നേരിട്ടെത്തി വിലയിരുത്തി. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഒരു മുഴുവൻ ദിവസത്തെ തിരക്ക് കഴിഞ്ഞാണ് രാത്രി ഒരു മണിക്ക് ഈ ഇൻസ്പെക്ഷൻ (PM Modi Visit In Kashi) നടന്നത്. അതേസമയം ഇന്നലെ പ്രധാനമന്ത്രിക്ക് കാശി നിവാസികൾ സ്വീകരണം നൽകുന്നതും തലപ്പാവ് അണിയിക്കുന്നതും കാശിഥാം ഇടനാഴിക്ക് വേണ്ടി ജോലിയെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി പുഷ്പവൃഷ്ടി നടത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ രാത്രിനടത്തം. ബനാറസ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നടക്കുന്ന വികസനങ്ങൾ പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഈ പവിത്രമായ നഗരത്തിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തന്റെ പരിശ്രമമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രാജ്യത്തെ റെയിൽവേ കണക്ടിവിറ്റി മെച്ചപ്പെടുത്താനും വൃത്തിയും ആധുനീകവുമായ യാത്രാ സൗഹൃദ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കാനുമാണ് ശ്രമമെന്ന് ബനാറസ് റെയിൽവേ സ്റ്റേഷനിൽ നിന്നുളള ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി കുറിച്ചു. അർദ്ധരാത്രി 12 മണിയോടെയും ഒന്നരയോടെയുമാണ് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രധാനമന്ത്രിയുടെ സന്ദർശന ചിത്രങ്ങൾ പുറത്തുവന്നത്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…