കാനഡയിൽ 295 കോടി രൂപ ലോട്ടറിയടിച്ച ജൂലിയറ്റ് ലാമര്‍
ഒട്ടാവ : പിറന്നാൾ ദിനത്തിൽ ജീവിതത്തില്‍ ആദ്യമായെടുത്ത ലോട്ടറി 18-കാരിക്ക് സമ്മാനിച്ചത് 48 മില്ല്യണ്‍ കനേഡിയന്‍ ഡോളറിന്റെ (ഏകദേശം 295 ഇന്ത്യന്‍ കോടി രൂപ) പിറന്നാൾ സമ്മാനം. കാനഡയില്‍ ഒന്റേറിയോയിലെ സാള്‍ട്ട് സ്‌റ്റെ മാരി സ്വദേശിനിയായ ജൂലിയറ്റ് ലാമര്‍ എന്ന 18 കാരിക്കാണ് ലോട്ടോ 649 ലോട്ടറിയിലൂടെ വന്‍തുക സമ്മാനം ലഭിച്ചത്.
ജനുവരി ഏഴിന് പതിനെട്ടാം പിറന്നാള്‍ ദിവസം മുത്തച്ഛന്റെ നിർബന്ധ പ്രകാരമാണ് ജൂലിയറ്റ് ലോട്ടറിയെടുത്തത്. സമ്മാനത്തുക ഉപയോഗിച്ച് തന്റെ കുടുംബത്തിനായി അഞ്ച് മേഴ്‌സിഡസ് കാറുകളും ഒരു ചെറുവിമാനവും ലണ്ടനില്‍ ഒരു ബംഗ്ലാവും ജൂലിയറ്റ് വാങ്ങി. 150 കോടി രൂപഭാവിയിലേക്ക് നിക്ഷേപിച്ചതായും അവര്‍ പറഞ്ഞു. രണ്ടുകോടിയോളം രൂപയാണ് ഒരു മേഴ്‌സിഡസ് കാറിനായി ചെലവാക്കിയത്. ചെറുവിമാനത്തിന് 100 കോടിയും ബംഗ്ലാവിനായി 40 കോടി രൂപയും അവര്‍ ചെലവഴിച്ചു. സാമ്പത്തിക ഉപദേശകനായ പിതാവിന്റെ മേൽനോട്ടത്തിലാണ് ജൂലിയറ്റ് ഇത്രയും വലിയ തുക ചെലവഴിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…