ഗോൾ നേടിയ മലയാളി താരം കെ പി രാഹുലിന്റെ ആഹ്ലാദ പ്രകടനം
കൊച്ചി : കഴിഞ്ഞ മത്സരത്തിലെ പരാജയ ക്ഷീണം മറന്ന് ബ്ലാസ്റ്റേഴ്സ് കത്തിക്കയറിയപ്പോൾ സ്വന്തം കാണികൾക്കു മുന്നിൽ കൊമ്പന്മാർക്ക് തകർപ്പൻ ജയം. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് ഒരു പടികൂടി അടുത്തെത്തി. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടി ഞെട്ടിച്ചപ്പോൾ സ്റ്റാർ മിഡ്ഫീൽഡറും നായകനുമായ അഡ്രിയൻ ലൂണ (38–ാം മിനിറ്റ്), മലയാളി താരം രാഹുല് കെ.പി (64) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.
ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ക്യാപ്റ്റന്റെ കളിയുമായി കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും നിഷ്പ്രഭമാക്കി ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും മത്സരത്തിൽ തിളങ്ങി. ബ്ലാസ്റ്റേഴ്സിന്റെ പത്താം വിജയമാണിത്. ആറു കളികൾ ടീം തോറ്റപ്പോൾ ഒന്നു സമനിലയായി.
ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. അതേസമയം 17 കളികളിൽനിന്ന് നാലു വിജയങ്ങളടക്കം 8 പോയിന്റുകളുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…