Tuesday, November 10, 2026

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15 ഞായറാഴ്ച നടക്കും. കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് ആചാര്യശ്രീ രാജേഷിന്റെ ശിഷ്യർ നേതൃത്വം നൽകുന്ന വിഷ്ണുസഹസ്രനാമജപത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഓംകാരജപം, ജന്മദിനയജ്ഞം, മന്ത്രവേദപാരായണം എന്നിവയും നടക്കും.

ചടങ്ങിൽ ആചാര്യശ്രീ രാജേഷിന്റെ വേദപ്രവചനവും ഉണ്ടായിരിക്കും. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്‌കാരദാനവും ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കും. ആചാര്യശ്രീ രാജേഷിന്റെ തിരഞ്ഞെടുത്ത കൃതികളെ ആസ്പദമാക്കി നോവലിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനുമായ കെ.ജി. രഘുനാഥ് രചിച്ച ‘സുഗന്ധമുള്ള സ്വർണ്ണപ്പൂക്കൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.

ആഘോഷത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. വേദപാരമ്പര്യവും ആത്മീയചിന്തകളും സാഹിത്യവും സാമൂഹികസേവനവും ഒത്തുചേരുന്ന ചടങ്ങായാണ് ‘ആചാര്യസുധ 55’ ഒരുക്കുന്നത്.

Related Articles

Latest Articles