ദില്ലി: മകന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ വാഹനാപകടം. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ദില്ലിയിലെ ദ്വാരക മേഖലയിലാണ് ദാരുണമായ അപകടമുണ്ടായത്. ഭാരത് വിഹാറിൽ താമസിക്കുന്ന ലഖൻ (37) സഹോദരി ഫൂല(30), ഫുലയുടെ മകള്‍ ദീക്ഷ (10) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കിനെ അമിത വേഗതയിലെത്തിയ എസ്‌യുവി കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ലഖന്‍റെ വീട്ടിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സഹോദരിയും കുടുംബവും. ആഘോഷം കഴിഞ്ഞ് ഇവരെ വീട്ടില്‍ എത്തിക്കാന്‍ പോയതായിരുന്നു യുവാവ്. തുടർന്ന് ബൈക്കിൽ ഇവരുമായി ഭാരത് വിഹാറിൽ നിന്ന് സെക്ടർ 17-ലേക്കവേയാണ് അപകടം സംഭവിച്ചത്.
റെഡ് സിഗ്നൽ കണ്ട് ബൈക്ക് നിർത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പിന്നിൽ നിന്നും അമിത വേഗതയിലെത്തിയ എസ്‌യുവി കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദ്വാരക ഡിസിപി എം ഹർഷ വർധൻ പറഞ്ഞു. അപകടത്തിൽ മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ലഖന്‍റെ ഭാര്യാ സഹോദരൻ മാതേ (32) ക്കും പരിക്ക് പറ്റി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരി ദീക്ഷ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ചത്. സംഭവത്തിൽ അപകടമുണ്ടാക്കിയ എസ്‌യുവി ഡ്രൈവർ ഗോപാൽ നഗർ സ്വദേശി അബ്രാറിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…