India

പാരിസ് ഡയമണ്ട് ലീഗിൽ തിളങ്ങി മലയാളി താരം എം ശ്രീശങ്കർ; ലോങ് ജംപില്‍ 8.09 മീറ്റര്‍ ചാടി സ്വന്തമാക്കിയത് മൂന്നാം സ്ഥാനം

പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാമതെത്തിയത്. വികാസ് ഗൗഡയ്ക്കും നീരജ് ചോപ്രയ്ക്കും ശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍.മൂന്നാമത്തെ ശ്രമത്തില്‍ 8.09 മീറ്റര്‍ ചാടിയതോടെ ശ്രീശങ്കര്‍ രണ്ടാമത് എത്തിയിരുന്നു. എന്നാല്‍ നാലാമത്തെ ശ്രമം ഫൗളായി. ഈ ശ്രമത്തില്‍ സൈമണ്‍ ഇഹാമര്‍ 8.11 മീറ്റര്‍ ചാടുകയും ചെയ്‌തു. പാരിസിൽ മത്സരിച്ച എക ഇന്ത്യൻ താരമാണ് ശ്രീശങ്കർ.

മത്സരത്തിൽ ഗ്രീസിന്റെ മില്‍ത്തിയാദിസ് തെന്റഗ്ലൂവാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌.8.13 മീറ്ററാണ് മില്‍ത്തിയാദിസ് തെന്റഗ്ലൂ ചാടിയത്.സ്വിറ്റസര്‍ലന്‍ഡിന്റെ സൈമണ്‍ ഇഹാമർ രണ്ടാമതെത്തി. സ്വിറ്റസര്‍ലന്‍ഡിന്റെ സൈമണ്‍ ഇഹാമർ രണ്ടാമതെത്തി.

Anusha PV

Recent Posts

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

9 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

45 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

2 hours ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago