ചന്ദ്രാം യാഗപ്പഗോലും കുടുംബവും
ബെംഗളൂരു: കാറിന് മുകളില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ചന്ദ്രാം യാഗപ്പഗോലും കുടുംബവും അപകടത്തില്‍പ്പെട്ട ആഡംബരക്കാർ കാര്‍ വാങ്ങിയിട്ട് രണ്ട് മാസം മാത്രം. ബെംഗളൂരുവിലെ ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സിന്റെ എംഡിയാണ് ചന്ദ്രാം യാഗപ്പഗോൽ. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ചന്ദ്രാം യാഗപ്പഗോലും ഭാര്യ ഗൗരഭായും മക്കളായ ഗാനും ദീക്ഷയും ആര്യയും ക്രിസ്‌മസ് അവധിക്കാലം ആഘോഷിക്കാന്‍ വിജയ്പുരയിലേക്കുള്ള യാത്രയിലായിരുന്നു. ഗൗരഭായ്‌യുടെ സഹോദരി വിജയലക്ഷ്മിയും യാത്രയിലുണ്ടായായിരുന്നു. 2018-ലാണ് ചന്ദ്രാം യാഗപ്പഗോല്‍ ഐഎഎസ്ടി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് തുടങ്ങിയത്. നിലവിൽ അമ്പതോളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
അപകടത്തില്‍പെട്ട ഒരു കോടിയിലധികം വില വരുന്ന വോള്‍വോ പ്രീമിയം കാര്‍ ഒക്ടബോറിലാണ് ചന്ദ്രാം യാഗപ്പഗോല്‍ വാങ്ങിയത്. അപകടത്തിന്റേതായി പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളിൽ അതിവേഗത്തില്‍ വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം നഷ്ടമായി ട്രക്കുമായി കൂട്ടിയിടിക്കുന്നത് കാണാം. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറും തകര്‍ത്ത് ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞു. ക്രെയ്‌നും മറ്റും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…