The accused stabbed and injured the woman in a house near the DEO office near the city.
കൊച്ചി: നഗരത്തിനടുത്തുള്ള ഡി ഇ ഓ ഓഫീസിന് സമീപത്തെ വീട്ടിൽ വച്ചാണ് പ്രതി യുവതിയെ കുത്തി പരിക്കേൽപ്പിച്ചത്. യുവതിയെ കുത്തിയ കേസിലെ പ്രതി ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ ശേഷം റോഡിലേക്ക് ഓടി വന്ന യുവതിയെ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പ്രതി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ സ്റ്റേഷൻ പരിധിയിയിൽ പോക്സോ കേസിൽ പ്രതിയായ ഇയാൾ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
കുത്തേറ്റ സ്ത്രീ പ്രതിക്കെതിരെ മുവാറ്റുപുഴ സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതിന്റെ വൈരാഗ്യമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണം. പൊലീസ് സംഘത്തിൽ മുവാറ്റുപുഴ ഇൻസ്പെക്ടർ കെ.എൻ.രാജേഷ്, എസ്ഐ ഷീല, എ എസ് ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സി പി ഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹിംകുട്ടി, ബിബിൽ മോഹൻ, സുഭാഷ്കുമാർ, ജിസ്മോൻ, സജേഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…