പ്രതീകാത്മക ചിത്രം
മൊറാദാബാദ് : യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ സഹയാത്രികർക്ക് പരിക്ക് . ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ഹൗറ – അമൃത്‌സർ മെയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലെ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ബിൽപുർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് കരുതി പുറത്തേക്ക് ചാടിയത്.
ചാടിയ 12 പേരിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പോലീസ് അധികൃതർ അറിയിച്ചു.
യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ പരിഭ്രാന്തരായവർ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ പെട്ടെന്ന് നിന്നില്ല . ഇതോടെ ഇവർ പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…