പി വി അൻവർ
മലപ്പുറം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ മറുപടിയുമായി പി.വി അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സാധാരണക്കാർക്കൊപ്പം താൻ നിലനിൽക്കുമെന്നും പി വി അൻവർ പറഞ്ഞു. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ലെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
“പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പോലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്’.
സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ല.
ഞാൻ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേ. യഥാർത്ഥ പ്രവർത്തകർക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തൻറെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ല.”- പി വി അൻവർ പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…