Sports

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് സീസണ് നാളെ തുടക്കം ; ആകാംഷയോടെ ആരാധകർ

ദുബായ്:ഗൾഫ് മണ്ണിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് സീസണ് നാളെ തുടക്കം കുറിക്കും. ഏറ്റവുമധികം ക്രിക്കറ്റ് പ്രതിഭകളുള്ള ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും കളത്തിലിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. മികച്ച പോരാട്ടത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മൂന്ന് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് അണിനിരക്കുന്നത് . 28-ാം തിയതി ഞായറാഴ്ച്ചയാണ് വാശിയേറിയ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം..ഇന്ത്യയുടെ രണ്ടാം മത്സരം 31ന് ഹോങ്കോംഗിനെതിരെയാണ്.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗുമാണുള്ളതെങ്കിൽ ഗ്രൂപ്പ് രണ്ടിൽ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്ന അഫ്ഗാനിസ്ഥാനും ഏഷ്യയിലെ കരുത്തന്മാർക്കിടയിൽ പോരാടി നോക്കാൻ ഹോങ്കോംഗുമാണ് മത്സരിക്കുന്നത്.

ഗ്രൂപ്പ് പോരാട്ടം അവസാനിച്ച ശേഷം സെപ്തംബർ മുന്ന് മുതൽ ഒൻപത് വരെ സൂപ്പർ ഫോർ ഘട്ടം ആരംഭിക്കും. 11ന് ഞായറാഴ്ച്ചയാണ് കിരീടത്തിനായുള്ള അന്തിമ പോരാട്ടം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്. ലോകക്രിക്കറ്റിലെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ഷാർജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്.

1983ൽ ആരംഭിച്ച ഏഷ്യാകപ്പിലാണ് ഇന്ത്യ കന്നി കിരീടം ചൂടിയത് . ഇതുവരെ നടന്ന 14സീസണിലും 7 തവണ വിജയ കിരീടം ചൂടി ഇന്ത്യയാണ് മുന്നിൽ. 5 വിജയവുമായി ശ്രീലങ്ക രണ്ടാമതും ,രണ്ട് കിരിടം ചൂടി പാകിസ്ഥാൻ മൂന്നാമതുമാണ്.

admin

Recent Posts

സാമ്പത്തിക തട്ടിപ്പ് കേസ്; മുൻകൂർ ജാമ്യം തേടി മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ; സൗബിൻ അടക്കമുള്ളവരുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ. സൗബിൻ അടക്കമുള്ളവരുടെ ഹർജി ഇന്ന്…

12 mins ago

ലക്ഷദ്വീപിന് ശേഷം മോദിയിലൂടെ ആഗോള ശ്രദ്ധ നേടി കന്യാകുമാരി ! |MODI|

ലക്ഷദ്വീപിന് ശേഷം മോദിയിലൂടെ ആഗോള ശ്രദ്ധ നേടി കന്യാകുമാരി ! |MODI|

16 mins ago

സംസ്ഥാനത്താകെ ഇന്ന് സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ട! ഇത് വെറും പരീക്ഷണം മാത്രം!!

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ സംസ്ഥാനത്ത് ഇന്ന് 85 മുന്നറിയിപ്പ് സൈറണുകൾ…

24 mins ago

മലാവിയുടെ വൈസ് പ്രസിഡന്റ് കയറിയ വിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

ലണ്ടൻ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) കയറിയ വിമാനം കാണാതായതായി റിപ്പോർട്ട്.…

46 mins ago

പന്തീരാങ്കാവ് കേസ്; പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ല! യുവതിയെ ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് പീഡന കേസിൽ പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. യുവതിയെ ഭീഷണിപ്പെടുത്തിയോ പ്രതിഫലം…

1 hour ago

ചരിത്രം മറന്നു കളഞ്ഞ ഭാരതത്തിന്റെ വീര പുത്രി

ചരിത്രം മറന്നു കളഞ്ഞ ഭാരതത്തിന്റെ വീര പുത്രി

1 hour ago