The automatic door was closed before boarding the bus; The student fell and got injured
ആലപ്പുഴ: കയറും മുമ്പേ ഓട്ടോമാറ്റിക്ക് ഡോര്‍ അടഞ്ഞ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്.ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ദേവരാജിനാണ് (17) പരിക്കേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്കൂളിന് മുന്നിലായിരുന്നു സംഭവം.
സ്കൂൾ വിട്ടശേഷം മറ്റ് വിദ്യാർഥികൾക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയഉടൻ ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേവരാജ് പുറത്തേക്ക് തെറിച്ച് വീണു.
വീഴ്ചയിൽ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ ദേവരാജ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാർഥികൾ കൂട്ടമായി എത്തുമ്പോൾ പലപ്പോഴും ബസ് സ്റ്റോപ്പിൽ നിർത്താറില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതുമൂലം ആയിരക്കണക്കിന് വിദ്യാർഥികൾ എത്തുന്ന സക്കറിയ ബസാറിൽ അപകടം കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാന രീതിയിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും ബസിൽ നിന്ന് വീണിരുന്നു.എന്നാൽ കാര്യമായ പരിക്കേറ്റിരുന്നില്ല.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…