Friday, May 3, 2024
spot_img

ബസില്‍ കയറും​മു​മ്പ് ഓട്ടോമാറ്റിക്ക് ഡോര്‍ അടഞ്ഞു; വി​ദ്യാ​ർ​ഥി​ക്ക്​ വീ​ണ്​ പ​രി​ക്ക്​

ആ​ല​പ്പു​ഴ: കയറും മുമ്പേ ഓട്ടോമാറ്റിക്ക് ഡോര്‍ അടഞ്ഞ് മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ൽ​ നി​ന്ന്​ വീ​ണ്​ വിദ്യാ​ർ​ഥി​ക്ക്​ പ​രി​ക്ക്.ആ​ല​പ്പു​ഴ ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി ദേ​വ​രാ​ജി​നാ​ണ്​ (17) പ​രി​ക്കേ​റ്റ​ത്.കഴിഞ്ഞ ദിവസം വൈ​കീ​ട്ട്​ 4.45ന്​ ​സ​ക്ക​റി​യ ബ​സാ​റി​ന്​ സ​മീ​പ​ത്തെ സ്കൂ​ളി​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ൾ വി​ട്ട​ശേ​ഷം മ​റ്റ്​ വി​ദ്യാ​ർ​ഥി​ക​​ൾ​ക്കൊ​പ്പം ആ​ല​പ്പു​ഴ-​ക​ട​പ്പു​റം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ​ഉടൻ ഓ​ട്ടോ​മാ​റ്റി​ക്​ ഡോ​ർ അ​ട​യു​ക​യാ​യി​രു​ന്നു. ഇതേ തുടര്‍ന്ന് ദേവരാജ് പുറത്തേക്ക് തെറിച്ച് വീണു.
വീ​ഴ്ച​യി​ൽ താ​ടി​ക്കും നെ​റ്റി​ക്കും ഇ​ട​തു​ചെ​വി​ക്കും പ​രി​ക്കേ​റ്റ ദേവരാജ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​​മ്പോ​ൾ പ​ല​പ്പോ​ഴും ബസ് സ്​​റ്റോ​പ്പി​ൽ നി​ർ​ത്താ​റി​ല്ലെന്ന് കുട്ടികള്‍ പറയുന്നു. ഇ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന സ​ക്ക​റി​യ ബ​സാ​റി​ൽ അ​പ​ക​ടം കൂടുകയാണ്. കഴിഞ്ഞ ര​ണ്ടാ​ഴ്ച മു​മ്പും സ​മാ​ന​ രീ​തി​യി​ൽ ഇ​തേ സ്കൂ​ളി​ലെ പ്ല​സ്​​ വ​ൺ വി​ദ്യാ​ർ​ഥി​യും ബ​സി​ൽ​ നി​ന്ന്​ വീണിരുന്നു.എന്നാൽ കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.

Related Articles

Latest Articles