Featured

മുസ്ലീം യുവതിയെ വീട്ടിൽ നിന്ന് വ_ലി_ച്ചി_റ_ക്കി ത_ല്ലി_ച്ച_ത_ച്ച് മ_ത_തീ_വ്ര_വാ_ദി_ക_ൾ !

കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാന്‍റെ മറ്റൊരു വര്‍ഗ്ഗീയ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം വീടിന്‍റെ ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയതിന് മുസ്ലിം യുവതിയ്ക്ക് സ്വന്തം സമുദായത്തിൽ നിന്നും ക്രൂരമർദനം ഏൽക്കേണ്ടി വന്നിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നിരിക്കുന്നത്. താഹിറ ബാനൊ എന്ന യുവതിയ്ക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ബിജെപിയെ പിന്തുണച്ച യുവതിയെ 150 ഓളം മതതീവ്രവാദികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഈ ദാരുണസംഭവത്തിന്‍റെ വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. താഹിറ ബാനൊവിനെ രക്ഷപ്പെടുത്തിയ വനിതാ പൊലീസ് കോണ്‍സ്റ്റബിളായ ധോലി ഭായിയാണ് ഈ അനുഭവം തുറന്നുപറഞ്ഞത്.

താഹിറ ബാനൊവിന്റെ വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചിരുന്നു. ഇതോടൊപ്പം താമരയുടെ ചിഹ്നവുമുണ്ടായിരുന്നു. ബിജെപി അനുകൂലിയായ യുവതി പാർട്ടിയെ പ്രശംസിച്ച് സംസാരിക്കുക പതിവായിരുന്നു. അതിനാൽ തന്നെ, ബിജെപിയെ അനുകൂലിച്ചതിനാണ് നാട്ടുകാർ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ആദ്യം വീടിനകത്ത് അടച്ചിട്ടിരിക്കാന്‍ ശ്രമിച്ച താഹിറ ബാനൊവിനെ നാട്ടുകാര്‍ പുറത്ത് വലിച്ചിട്ട് തല്ലുകയായിരുന്നു. പത്ത് ദിവസം മുന്‍പാണ് ഈ സംഭവം നടന്നിരിക്കുന്നത്. നാട്ടുകാർ ആക്രമിക്കാൻ വന്നതോടെ യുവതി വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ മതതീവ്രവാദികൾ ഗേറ്റും വാതിലും പൊളിച്ച് അകത്ത് കയറി യുവതിയെ വലിച്ച് വീടിന് പുറത്തിട്ടു. 150 ഓളം ആളുകൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. യുവതിയെ തെലുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പോലീസ് എത്തിയപ്പോൾ കണ്ടത്. ഒരു വിധത്തില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ധോലി ബായി ഈ സ്ത്രീയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, യുവതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി പോലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഭർത്താവ് ഷാദത്ത് അലിയുടെ പരാതിയിൽ പോലീസ് ഏഴ് പേർക്കെതിരെ കേസെടുത്തു. നാസിര്‍, റഷീദ്, ആരിഫ്, ഇര്‍ഫാന്‍, ഇക്രം, ദേശ്വാലി, ഇജാസ്, കലാം, ഷാനു, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്തായാലും നരേന്ദ്രമോദി സർക്കാരിനെ നാഴികയ്ക്ക് നാല്പതുവട്ടം കുറ്റം പറയുന്ന അശോക് ഗെലോട്ട് ഭരിക്കുന്ന രാജസ്ഥാനിലാണ് ഈ ദുരനുഭവം യുവതിക്ക് ഉണ്ടായിരിക്കുന്നത്.

admin

Recent Posts

“പോരാളി ഷാജിമാരെ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും രക്ഷപ്പെടാൻ !” രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…

46 mins ago

ബാർ കോഴ വിവാദം !തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…

53 mins ago

രക്തദാനം മഹാദാനം !

രക്തദാനം ചെയ്താലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്..

1 hour ago

ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കേരളാ ഗവർണർ

തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

2 hours ago

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…

2 hours ago