Kerala

സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ഭാര്യയും മകളും ബേസ്മെന്റിൽ

കണ്ണൂർ: സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് ആംബുലൻസ് എത്തിച്ച് സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.

താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികിൽ നിൽക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ആൽബർട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്‍റെ അച്ഛൻ അഗസ്റ്റിൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

അതിനിടെ സുഡാനിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ ഖാർത്തമിലാണ് സംഘർഷം കൂടുതൽ. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാനമായ ഖർത്തൂം, മർവ, അൽ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർഎസ്എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അർഎസ്എഫിന്റെ അവകാശവാദം. എന്നാൽ ഇത് സുഡാൻ സൈന്യം നിഷേധിച്ചു. ഈജിപ്തും ദക്ഷിണ സുഡാനും മധ്യസ്ഥതയ്ക്ക് സന്നധത അറിയിച്ചെങ്കിലും ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായില്ല.

anaswara baburaj

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

2 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

3 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

4 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

4 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

4 hours ago