Kerala

തെരഞ്ഞെടുപ്പ് വിജയത്തിനായി ജനങ്ങൾക്ക് മുന്നിൽ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കിയ ബജറ്റ് ! വി ഡി സതീശന്റെ പാളിയ പ്രഖ്യാപനങ്ങൾ ഇവയൊക്കെ

തിരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കി മാറ്റി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തുവന്നു. ആശാ വർക്കർമാരെ പൂർണ്ണമായും തഴഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത്. ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുമെന്ന കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റിൽ പൂർണ്ണമായി അവഗണിക്കപ്പെട്ടു. ഒരു രൂപയുടെ പോലും വർദ്ധനവ് വരുത്താതെ ആശാമാരെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ആരോഗ്യമേഖലയിൽ നിന്നും ഉയരുന്നത്. വോട്ട് തട്ടാൻ വേണ്ടി മാത്രം പാവപ്പെട്ട സ്ത്രീ തൊഴിലാളികളെ കോൺഗ്രസ് കരുവാക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

യുഡിഎഫിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികളുടെ അവസ്ഥയും ഇതിലും ദയനീയമാണ്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പൂർണ്ണമായി നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ അവകാശപ്പെട്ടെങ്കിലും യഥാർത്ഥ ചിത്രം മറിച്ചാണ്. ജൂൺ 15-ന് ആരംഭിച്ച ഈ പദ്ധതി പ്രകാരം വളരെ കുറഞ്ഞ സർവീസുകൾ മാത്രമുള്ള കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് നിലവിൽ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ആശ്രയിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് ബസുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതോടെ ഈ ഇളവ് ഭൂരിപക്ഷത്തിനും ലഭിക്കാത്ത അവസ്ഥയാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം വിശ്വസിച്ച കേരളത്തിലെ സ്ത്രീസമൂഹം ഇപ്പോൾ വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ്.

ഇന്ദിരാ ഗ്യാരന്റിയിലെ മറ്റൊരു പ്രമുഖ വാഗ്ദാനമായ ‘ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി’ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ബജറ്റിലെ തുക വകയിരുത്തലിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ബജറ്റിൽ ഇതിനായി നീക്കിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. കോടിക്കണക്കിന് ജനങ്ങളുള്ള കേരളത്തിൽ ഈ തുച്ഛമായ തുക കൊണ്ട് എങ്ങനെ പദ്ധതി നടപ്പിലാക്കുമെന്ന ചോദ്യത്തിന് സർക്കാരിന് മറുപടിയില്ല. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മാത്രം യുഡിഎഫ് മുന്നോട്ടുവെച്ച ജനപ്രിയ പദ്ധതികൾക്കെല്ലാം നാമമാത്രമായ തുക വകയിരുത്തി ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനത് വരുമാനം ദേശീയ ശരാശരി വരുമാനത്തേക്കാൾ കുറവാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി, ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വലിയ പ്രായോഗികതയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിറച്ചിരിക്കുന്നത്. വിഴിഞ്ഞം റിംഗ് റോഡ് ഭൂമി ഏറ്റെടുക്കൽ, കപ്പൽ നിർമ്മാണ കേന്ദ്രം, മിഷൻ സമുദ്രയ്ക്ക് 400 കോടി, ഏവിയേഷൻ ഹബ്ബിന് 200 കോടി, ഹെൽത്ത് സിറ്റിക്ക് 100 കോടി എന്നിങ്ങനെ വലിയ തുകകൾ പ്രഖ്യാപിക്കുമ്പോഴും ഇവയ്ക്കുള്ള കൃത്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പരമ്പരാഗത രീതികൾ മാറണമെന്ന് ആഹ്വാനം ചെയ്യുന്ന സർക്കാർ, അടിസ്ഥാന ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തി വൻകിട പദ്ധതികളുടെ മോഹനവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.

B4 Admin

Recent Posts

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകനായ യുവാവിന് ദാരുണാന്ത്യം: ജെയ്പൂരിൽ കഫേ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ!

രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…

12 hours ago

ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഭാരതം: വരും വർഷങ്ങളിൽ രാജ്യം പുതിയൊരു എണ്ണ സമ്പന്ന രാജ്യമായി മാറുമെന്ന് വിലയിരുത്തൽ!

എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…

13 hours ago

നാവികസേനാ കപ്പലുകളുടെ പ്രഹരശേഷി ഇരട്ടിയാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടി രൂപയുടെ നിർണ്ണായക പ്രതിരോധ കരാറൊപ്പിട്ട് ഭാരതം!

സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…

13 hours ago

ആധുനിക ആയുധശേഖരത്തിൽ വൻ കുറവ്: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കാലാവധി കഴിഞ്ഞ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ!

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…

13 hours ago

അക്രമരാഷ്ട്രീയത്തിന്മേൽ നീതിപീഠത്തിന്റെ കനത്ത പ്രഹരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും വിധിച്ചു!

ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…

13 hours ago

വിദ്യാർത്ഥികളോട് കടുത്ത അനീതിയും സാംസ്കാരിക അസഹിഷ്ണുതയും: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ തടഞ്ഞ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം!

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…

13 hours ago