Kozhikode car accident; The tour group's car overturned, injuring several people
ദിണ്ടിഗൽ: പഴനിയിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഒമ്പത് വയസ്സുകാരൻ സിദ്ധാർത്ഥ് ആണ് അവസാനം മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു കുട്ടി. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാർത്ഥ്.
ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. തീവണ്ടിക്ക് ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്നാണ് വാടകക്ക് കാറെടുത്ത് യാത്രചെയ്തത്. മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ലോ കോളേജ് ജീവനക്കാരിയായ ജയ(52) എന്നിവരാണ് മരിച്ചത്.
ആരവിന്റെ മുടി മുറിക്കുന്നതിനായി പഴനിയിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. പണൈപ്പട്ടി നാലുവരി റോഡിൽ യാത്രചെയ്യവേ കാറിന്റെ ടയർ പഞ്ചറായി. ഇതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കു വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…