The car lost control; the vehicle in which the family of five was traveling fell 200 feet; No casualties!
മുംബൈ:കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈയിലെ മാംഗോവിലാണ് അപകടമുണ്ടായത്.അന്ധേരി സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും ഗുരുതര പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ ഓടിച്ചിരുന്ന നിനാദ് റൗളിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്. വാഹനം ആദ്യം മരത്തിലിടിച്ച് മറിഞ്ഞ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റൗളിന്റെ ഭാര്യയും മകനും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. ശ്രീവർദ്ധനിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം.
കാർ ഹൈവേയിൽ നിന്ന് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുന്നത് കണ്ട ഗ്രാമീണനാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അരമണിക്കൂറിനുള്ളിൽ എല്ലാവരെയും കാറിന് പുറത്തെത്തിച്ചു.കാർ യാത്രക്കാരായ അഞ്ച് പേരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…