Sunday, June 16, 2024
spot_img

കാറിന്റെ നിയന്ത്രണം നഷ്ടമായി;അഞ്ചം​ഗ കുടുംബം സഞ്ചരിച്ച വാഹനം 200 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആളപായമില്ല!

മുംബൈ:കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈയിലെ മാംഗോവിലാണ് അപകടമുണ്ടായത്.അന്ധേരി സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും ​ഗുരുതര പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാർ ഓടിച്ചിരുന്ന നിനാദ് റൗളിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്. വാഹനം ആദ്യം മരത്തിലിടിച്ച് മറിഞ്ഞ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റൗളിന്റെ ഭാര്യയും മകനും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. ശ്രീവർദ്ധനിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം.

കാർ ഹൈവേയിൽ നിന്ന് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുന്നത് കണ്ട ഗ്രാമീണനാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അരമണിക്കൂറിനുള്ളിൽ എല്ലാവരെയും കാറിന് പുറത്തെത്തിച്ചു.കാർ യാത്രക്കാരായ അഞ്ച് പേരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles