The center says that NTPC tunnel is not the reason for the crack in Joshimath
ഉത്തരാഖണ്ഡ് : ജോഷിമഠിലെ വിള്ളലിന് കാരണം എൻ.ടി.പി.സി നിർമ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവർത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം കേന്ദ്രസർക്കാർ തള്ളി. നേരത്തെ തപോവൻ വിഷ്ണുഗാഡ് പദ്ധതിയിലേക്കുള്ള തുരങ്ക നിർമ്മാണമാണ് വിള്ളലിന് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാറിന് അയച്ച കത്തിലാണ് കേന്ദ്ര ഊർജ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.എൻ.ടി.പി.സിയുടെ ടണൽ ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഊർജമന്ത്രാലയം വിശദീകരിക്കുന്നു.
ഇടക്കിടെയുണ്ടാവുന്ന കനത്ത മഴയും വലിയ തോതിൽ നഗരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമാണ് പ്രതിഭാസത്തിന് കാരണമെന്നും ഊർജമന്ത്രാലയം വിശദീകരിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.കത്ത് ആഭ്യന്തര മന്ത്രാലയത്തിന് കൂടി അയച്ച ശേഷം ഉത്തരാഖണ്ഡ് സർക്കാറിന് കൈമാറുമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, എൻ.ടി.പി.സിയുടെ നിർത്താതെയുള്ള തുരങ്ക നിർമ്മാണമാണ് ജോഷിമഠിലെ വിള്ളലിന് കാരണമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…