സുരേഷ് ഗോപി
കേന്ദ്രസർക്കാർ ശബരിമലയിലേക്ക് നൂറ് ഇവി ബസുകൾ അനുവദിച്ചെന്നും എന്നാൽ നരേന്ദ്രമോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് സംസ്ഥാനസർക്കാർ അത് പ്രാബല്യത്തില്‍ വരുത്താതിരിക്കുകയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പന്തളത്ത് നടന്ന തെരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഗൗരവപരമായ ആരോപണം ഉന്നയിച്ചത്.
.
“ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് തിരക്കുനിയന്ത്രണത്തിലും മറ്റുമുണ്ടാകുന്ന പ്രശ്നം, ഇപ്പോഴുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്, സുഖകരമായ ദര്‍ശനം നടത്താനുള്ള സൗകര്യമാണ് വേണ്ടത്, ശബരിമലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടേണ്ട സമയവും മാര്‍ഗങ്ങളുമുണ്ട് അതുണ്ടാകും.
ഏകീകൃത സിവില്‍കോഡ് നിലവില്‍വരുന്നതോടെ ശബരിമലയില്‍ വലിയമാറ്റങ്ങള്‍ വരും. നൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്. മോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തില്‍ വരുത്താതിരിക്കുകയാണ്, ഈ സീസണിലെങ്കിലും അത് ഉപയോഗിക്കണം, കേന്ദ്രപദ്ധതികള്‍ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല.”- സുരേഷ്‌ഗോപി പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡന്റ് വി.എ. സൂരജ് അധ്യക്ഷതവഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പന്തളം പ്രതാപന്‍, സംസ്ഥാന സമിതിയംഗം രാധാകൃഷ്ണ മേനോന്‍, ജില്ലാ സെക്രട്ടറി ബിനുമോന്‍, പന്തളം നഗരസഭാ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, മുന്‍ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷ്, ശങ്കുണ്ണിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സുരേഷ് ഗോപിയുടെ ആരോപണത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചാ വിഷയമാണ്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…