പ്രതീകാത്മക ചിത്രം
ദില്ലി : ബഹിരാകാശത്ത് സ്വന്തം ഉപഗ്രഹങ്ങൾക്ക് നേരേയുണ്ടാകുന്ന ഭീഷണികൾ തടയാൻ പുതിയ പദ്ധതിയുമായി ഭാരതം. ഇതിനായി ‘ബോഡിഗാർഡ് ഉപഗ്രഹങ്ങൾ’ വികസിപ്പിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്. സമീപകാലത്ത് ഒരു അയൽരാജ്യത്തിന്റെ ഉപഗ്രഹം ഇന്ത്യൻ ഉപഗ്രഹത്തിന് സമീപം അപകടകരമാംവിധം വന്നതിനെ തുടർന്നാണ് ഈ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ബഹിരാകാശ സുരക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 3 ബില്യൺ ഡോളറിന്റെ നിരീക്ഷണ ഉപഗ്രഹ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50-ഓളം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിൽ ആദ്യത്തേത് അടുത്ത വർഷം വിക്ഷേപിക്കുമെന്നാണ് സൂചന.
2024 പകുതിയോടെ ഇസ്രോയുടെ ഒരു ഉപഗ്രഹം 500-600 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുമ്പോൾ, ഒരു അയൽരാജ്യത്തിന്റെ ഉപഗ്രഹം ഒരു കിലോമീറ്ററിനുള്ളിൽ വരെ അടുത്തെത്തി. ഇത് ഗുരുതരമായ കൂട്ടിയിടി സാധ്യത ഉയർത്തി. സാധാരണഗതിയിൽ ഇത്രയടുത്ത് മറ്റൊരു ഉപഗ്രഹം വരുന്നത് അസാധാരണമാണ്. ഇത് ശക്തിപ്രകടനത്തിനുള്ള ഒരു പരീക്ഷണമായിരുന്നിരിക്കാമെന്ന് വിഷയത്തെക്കുറിച്ച് ധാരണയുള്ളവർ പറയുന്നു. ഈ സംഭവം ഭാരതത്തിന്റെ ബഹിരാകാശ ആസ്തികൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ചൂണ്ടിക്കാണിക്കുന്നു.
ഈ വർഷം മെയ് മാസത്തിൽ പാകിസ്ഥാനുമായി ഉണ്ടായ സംഘർഷത്തിൽ ഭാരതത്തിന്റെ ഉപഗ്രഹങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഈ സമയത്ത്, 400-ൽ അധികം ശാസ്ത്രജ്ഞർ രാപകൽ പ്രവർത്തിച്ച് ഭൗമ നിരീക്ഷണ, ആശയവിനിമയ ഉപഗ്രഹങ്ങളെ പിന്തുണച്ചിരുന്നതായി ഇസ്രോ ചെയർമാൻ വി. നാരായണൻ അറിയിച്ചിരുന്നു. എന്നാൽ, ഇതേസമയം, ചൈന പാകിസ്ഥാന് ഉപഗ്രഹ കവറേജ് ക്രമീകരിക്കാൻ സഹായം നൽകിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഗവേഷണ ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
ഭാരതവും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന് എട്ട് ഉപഗ്രഹങ്ങൾ മാത്രമുള്ളപ്പോൾ, ഇന്ത്യക്ക് നൂറിലധികം ഉപഗ്രഹങ്ങളുണ്ട്. ചൈനക്ക് 930-ൽ ഉപഗ്രഹങ്ങളുണ്ടെന്ന് N2Y0.com എന്ന വെബ്സൈറ്റ് പറയുന്നു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ബഹിരാകാശത്ത് വലിയ ഭീഷണിയാകുന്നുണ്ടെന്ന് ഇന്ത്യയും അമേരിക്കയും മുന്നറിയിപ്പ് നൽകിയിരുന്നു.
സെൻസിംഗ് സാങ്കേതികവിദ്യയായ ലിഡാർ (Light Detection and Ranging) ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ ഭാരതം സ്റ്റാർട്ടപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ സാറ്റലൈറ്റുകൾ ഭീഷണികളെ വേഗത്തിൽ തിരിച്ചറിയാനും, ഉപഗ്രഹങ്ങളെ പുനഃക്രമീകരിക്കാനുള്ള സമയം നൽകാനും സഹായിക്കും. ഈ സംവിധാനത്തിന്റെ ഭാഗമായി ഭൂമിയിലുള്ള റഡാറുകളും ദൂരദർശിനികളും ഉൾപ്പെടുത്തും. 24 മണിക്കൂറും ബഹിരാകാശത്തെ നിരീക്ഷിക്കാനുള്ള സംവിധാനം ഭാരതത്തിന് നിലവിലില്ലെന്നും, എന്നാൽ ചില സ്റ്റാർട്ടപ്പുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രോയുടെ മുൻ ഡയറക്ടർ സുധീർ കുമാർ എൻ. പറഞ്ഞു. ഈ വിഷയത്തിൽ ഇസ്രോയും ബഹിരാകാശ വകുപ്പും പ്രതികരിക്കാൻ തയ്യാറായില്ല.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…