പ്രതീകാത്മക ചിത്രം
ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. പാർലമെന്റിൽ ലഭിച്ച മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷണ വില കുറയ്ക്കാനുള്ള നടപടികൾ പ്രധാനമന്ത്രി ഇടപെട്ട് നടപ്പിലാക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഉഡാൻ യാത്രി കഫേ എന്നപേരിൽ മിതമായ വിലയ്ക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.
ഉഡാൻ സ്‌കീം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രത്യേകം ഭക്ഷണം നൽകും. കൊൽക്കത്ത എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഏരിയയിലാണ് ഉഡാൻ യാത്രി കഫേ കിയോസ്‌കുകൾ അവതരിപ്പിക്കുന്നത്. വൈകാതെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും. ചായ, കാപ്പി, സ്നാക്സ്, വെള്ളം എന്നിവയാകും ആദ്യ ഘട്ടത്തിൽ യാത്രക്കാർക്ക് ലഭ്യമാക്കുക
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…