Naslin
തിരുവനന്തപുരം: മോദിയുടെ ജന്മദിനത്തിൽ ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കമന്റിട്ട വ്യക്തി നസ്‌ലിൻ അല്ലെന്ന് തെളിവുകൾ. നസ്‌ലെന്റെ പേരിൽ മോദിക്കെതിരെ കമന്റിട്ടത് യു എ ഇയിൽ നിന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ. സുഹൃത്തുക്കൾ കമന്റിന്റെ സ്‌ക്രീൻഷോട്ട് അയച്ചപ്പോഴാണ് നസ്‌ലെൻ വിവരമറിഞ്ഞത്. തുടർന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സൈബർ സെല്ലിൽ പരാതി നൽകിയതായും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയിലെ അന്വേഷണത്തില്‍ കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്‌ലെന്‍ പറഞ്ഞു. തനിക്ക് ആകെയുള്ളത് ഒരു ഫേസ്ബുക്ക് പേജ് ആണെന്നും അതു താനല്ല കൈകാര്യം ചെയ്യുന്നതെന്നും പേജ് അത്ര സജീവമല്ലെന്നും നടന്‍ പറഞ്ഞു.
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…