Thursday, April 25, 2024
spot_img

പ്രധാനമന്ത്രിക്കെതിരെ കമന്റ്! പ്രൊഫൈല്‍ തന്റേതല്ലെന്ന് നടന്‍ നസ്‌ലിൻ, മോദിക്കെതിരെ കമന്റിട്ടത് യു എ ഇയിൽ നിന്ന്; അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം: മോദിയുടെ ജന്മദിനത്തിൽ ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കമന്റിട്ട വ്യക്തി നസ്‌ലിൻ അല്ലെന്ന് തെളിവുകൾ. നസ്‌ലെന്റെ പേരിൽ മോദിക്കെതിരെ കമന്റിട്ടത് യു എ ഇയിൽ നിന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ. സുഹൃത്തുക്കൾ കമന്റിന്റെ സ്‌ക്രീൻഷോട്ട് അയച്ചപ്പോഴാണ് നസ്‌ലെൻ വിവരമറിഞ്ഞത്. തുടർന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സൈബർ സെല്ലിൽ പരാതി നൽകിയതായും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയിലെ അന്വേഷണത്തില്‍ കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്‌ലെന്‍ പറഞ്ഞു. തനിക്ക് ആകെയുള്ളത് ഒരു ഫേസ്ബുക്ക് പേജ് ആണെന്നും അതു താനല്ല കൈകാര്യം ചെയ്യുന്നതെന്നും പേജ് അത്ര സജീവമല്ലെന്നും നടന്‍ പറഞ്ഞു.

Related Articles

Latest Articles