തിരുവനന്തപുരം: തന്റെ ഭാര്യ ആശ ഷാജിയുടെ സ്വത്ത് ഇഡി കണ്ടു കെട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി രംഗത്ത്. സ്വത്തുക്കൾ കണ്ടു കെട്ടിയതിന് പിന്നിൽ സർക്കാരുകളുടെ രാഷ്ട്രീയ പക പോക്കലാണെന്ന് ഷാജി രൂക്ഷമായി ആരോപിച്ചു. കൂടാതെ കേന്ദ്ര എജൻസികള കൂട്ടുപിടിച്ച് സിപിഎം നടത്തുന്നത് വേട്ടയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സ്വത്ത് കണ്ടെത്താൻ ശ്രമം നടത്തിയവർ നിരാശരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു കഴിഞ്ഞദിവസമായിരുന്നു ആശ ഷാജിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. നിയമസഭാംഗമായിരിക്കേ 2014ൽ അഴീക്കോട് സ്കൂളിൽ ഒരു അധ്യാപികയ്ക്ക് സ്ഥിരനിയമനം നൽകാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ 2016ൽ വിജിലൻസ് കെഎം ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ ഈ പണം ഉപയോഗിച്ച് ഭാര്യയുടെ പേരിൽ വീടും സ്ഥലവും ഷാജി വാങ്ങിയതായി ഇഡി കണ്ടെത്തുകയായിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിൽ 18നാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. മുമ്പേ കെ.എം. ഷാജിയെയും ഭാര്യയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ഷാജിയുടെ ഭാര്യയെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…