അമിത് ഷാ
മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിനിടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി. വിഷയത്തിൽ സുപ്രധാന യോഗം ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത. മഹാരാഷ്ട്രയിൽ മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികൾ റദ്ദാക്കി അമിത് ഷാ മടങ്ങിയത്.
ദുരിതാശ്വാസക്യാമ്പിൽനിന്ന് ആക്രമികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്.മണിപ്പുർ-അസം അതിർത്തിപ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുക്കി സായുധസംഘങ്ങളാണ് ഇവരെ തട്ടികൊണ്ടുപോയെതെന്നാണ് മെയ്ത്തിവിഭാഗത്തിന്റെ ആരോപണം. ഇതിനിടെ പ്രതിഷേധവുമായെത്തിയ ആൾക്കൂട്ടം ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു. ആക്രമണങ്ങൾക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭകർ രംഗത്തിറങ്ങിയത്ക. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…