ദില്ലി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കും.രാവിലെ 10.30 നാണ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് അദ്ധ്യക്ഷനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. പുതിയ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും വരെ ഇടക്കാല അദ്ധ്യക്ഷനെ നിയമിക്കാനാണ് നേതാക്കൾക്കിടയിൽ ധാരണയായതെന്നാണ് സൂചന.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അദ്ധ്യക്ഷനെ കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് രാഹുൽഗാന്ധി. മികച്ച സംഘാടകനെന്ന് പേരുകേട്ട മുകുൾ വാസ്നിക്കിന് പാർട്ടിയുടെ സംഘടനാദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്. നരസിംഹ റാവു, മൻമോഹൻ സിംഗ് സർക്കാരുകളിൽ മന്ത്രിയായിരുന്ന അദ്ദേഹം ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ്. മുകുൾ വാസ്നിക്ക് അല്ലെങ്കിൽ കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച മല്ലികാർജ്ജുന ഖാർഗെ വന്നേക്കും. സംഘടനാ തിരഞ്ഞെടുപ്പ് വരെ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ മേഖല തിരിച്ച് സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ, സുഷ്മിത ദേവ് എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ മേയ് 25ന് ചേർന്ന പ്രവർത്തകസമിതിയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. പ്രവർത്തക സമിതി ഏകകണ്ഠമായി ഇത് തള്ളിയെങ്കിലും രാജിയിൽ ഉറച്ച രാഹുൽ ജൂലായ് 3ന് ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിടുകയായിരുന്നു
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…