ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന പൂജയിൽ നിന്ന്
ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠാ ചടങ്ങ് നാളെ നടക്കും. പകൽ 11 നും 12നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ ശയ്യയിൽ ഉഷപൂജയോടെ ചടങ്ങുകൾ ആരംഭിക്കും തുടർന്ന് മരപ്പാണി, മുഹൂർത്തം എന്നീചടങ്ങുകൾക്ക് ശേഷം വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് അഷ്ടബന്ധ ലേപനവും, ബ്രഹ്മ കലശാഭിഷേകവും, കുംഭാഭിഷേകവും നടക്കും. പ്രസന്ന പൂജയും ദീപാരാധനയോടും കൂടി പ്രതിഷ്ഠ ചടങ്ങുകൾ അവസാനിക്കും.
ഇന്ന് ബിംബശുദ്ധി ക്രിയകളാണ് നടന്നത്. പഴയ ശ്രീകോവിലിൽ നിന്ന് നവഗ്രഹത്തിന് കലശം ആടി ചൈതന്യം ആവാഹിച്ച വിഗ്രഹം കലശമണ്ഡപത്തിലേക്ക് മാറ്റി. തന്ത്രി കണ്0രര് രാജിവരുടെ മുഖ്യകാർ മികത്വത്തിലാണ് പ്രതിഷ്ഠയോടനുബന്ധിച്ച ചടങ്ങുകൾ നടക്കുന്നത്. താഴിക കുടത്തിൽ ഞവര നെല്ല് നിറയ്ക്കുന്ന ചടങ്ങും ഇന്ന് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം കമ്മീഷണർ സുനിൽകുമാർ എന്നിവർ ചേർന്ന് ഞവര നെല്ല് നിറച്ചു.
ജലദ്രോണി പൂജ, കുംഭേശകർക്കരി പൂജ ,ശയ്യാപൂജ, ബ്രഹ്മ കലശ പൂജ, പരികലശ പൂജ എന്നീ പൂജകളും അധിവാസ ഹോമവും ഇന്ന് വൈകുന്നേരം നടക്കും.
മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…