cpm
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നേരിയ അയവ് വന്നതോടെ വീണ്ടും കച്ചമുറുക്കാനൊരുങ്ങി സിപിഎം. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനങ്ങൾ നടത്താനാണ് പുതിയ തീരുമാനം.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണ് എന്ന വാദത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത്. അതേസമയം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
നേരത്തെ ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് കാസര്‍കോട് ജില്ലാ സമ്മേളനം നടത്താനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നാലെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. ഇതോടെയാണ് സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം സിപിഎം നേതൃത്വത്തിന് തീരുമാനിക്കേണ്ടി വന്നത്.
എന്നാൽ വീണ്ടും പ്രതിദിന കേസുകളില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ വീണ്ടും ഇറങ്ങാനുള്ള പുറപ്പാടിലാണ് സിപിഎം. ആലപ്പുഴ ജില്ലാ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്. ഈ മാസം 15,16 തീയ്യതികളില്‍ കണിച്ചുകുളങ്ങരയില്‍ വച്ചാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 17 മുതല്‍ സിപിഎം നേതൃയോഗങ്ങള്‍ ചേരും. കോവിഡിൽ ചെറിയ തോതിൽ കുറവ് വന്നതോടെ കൊടിയെടുത്ത് ആളെക്കൂട്ടാൻ ഇറങ്ങുന്ന സിപിമ്മിന് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…