Kerala

‘ഭക്തൻ തന്റെ ശരീരത്തെ സ്വയം ക്ഷേത്രമാക്കണം;അതിനാണ് കഷ്ടത നിറഞ്ഞ വ്രതാനുഷ്ഠാനവും, കഠിനമായ കാനന യാത്രയും’: ശ്രീമദ് പൂർണാമൃതാനന്ദപുരി സ്വാമിജി

റാന്നി:ഭക്തൻ തന്റെ ശരീരത്തെ സ്വയം ക്ഷേത്രമാക്കി മാറ്റിയാലേ ശാശ്വതമായ ആനന്ദം കണ്ടെത്താനാകുവെന്ന് മാതമൃതാന്ദമയി മഠം ജനറൽ സെക്രട്ടറി ശ്രീമദ് പൂർണാമൃതാനന്ദപുരി സ്വാമി. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ നടത്തിയ സത്‌സംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചവിട്ടേറ്റ് കാലം കഴിച്ചിരുന്ന കല്ലാണ് ശില്പി ഒരുക്കി എടുത്ത് ഈശ്വരനാക്കി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. അതിലേക്കു വന്നു നിറയുന്ന ചൈതന്യമാണ് ലോകമാകെ അനുഗ്രഹം ചൊരിയുന്നത് യാതനകളും അവഗണകളും മറന്ന് ഒരുവൻ തന്റെ ശരീരത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ തപിപ്പിച്ച് ഈശ്വരനാക്കി മാറ്റി ലോകോപകാരപ്രദമാക്കുന്ന പദ്ധതിയാണ് ശബരിമല തീർഥാടനം.

മാലയിട്ടാൽ താത്കാലികമായി ഒരാൾ സന്യാസത്തിലേക്കു പ്രവേശിക്കുകയാണ്. പിന്നെ സകലതും മറക്കുന്നു. മലയിട്ടവനെ കാണുമ്പോൾ കാണുന്നവനും സകലതും മറക്കുന്നു. അതാണ് സന്യാസത്വം. നാലാശ്രമങ്ങളിൽ ഗൃഹസ്ഥാശ്രമം വിശിഷ്ടമാകുന്നത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതുകൊണ്ടാണ്. മറ്റെല്ലാ ആശ്രമങ്ങളും തനിക്കു വേണ്ടിയാണ്. ഗൃഹസ്ഥാശ്രമി ആണ് ഈശ്വരനെ സേവിക്കുന്നവൻ. നമ്മുടെ കുട്ടികളെ വളർത്തുക എന്നാൽ ഈശ്വരന്റെ കുട്ടിയെ വളർത്തുക എന്നാണ്. തന്റെ കുട്ടിയെ വളർത്തിയാലും അനാഥ കുട്ടികളെ വളർത്തിയാലും ഈശ്വരന്റെ കുട്ടിയെ ആണ് വളർത്തുന്നത് എന്ന് തിരിച്ചറിയണം. ത്യാഗത്തിന്റെ പാഠങ്ങളാണ് ഗൃഹസ്ഥാശ്രമത്തിൽ പഠിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി തന്റെ തന്നെ ജീവിതം ത്യജിക്കലാണ് ഗൃഹസ്ഥാശ്രമം.

എത്ര ത്യാഗം സഹിക്കുന്നവനും പതിനെട്ടു പടി കയറി ശബരിമല ക്ഷേത്രത്തിലെത്തിയാൽ ഭഗവാൻ ഉപദേശിച്ചു കൊടുക്കുന്നത് തത്വമസി എന്നാണ്. ഈശ്വരൻ നീ തന്നെയാണെന്ന് വ്യക്തമാണ്. കോവിലിലെ വിഗ്രഹത്തിൽ ഈശ്വരനെ വണങ്ങുന്നു. ഈശ്വരൻ എല്ലായിടത്തും ഉണ്ട്. പ്രഹ്ലാദൻ തൂണിൽ നിന്നുമാണ് ഈശ്വരനെ പുറത്തു കൊണ്ടുവന്നത്.

മനുഷ്യൻ ലോകത്തിൽ ജീവിക്കുകയും കുറെ കാര്യങ്ങൾ ചെയ്തു മരിക്കുകയും ചെയ്യുന്നു. അതിനിടയിൽ സന്തോഷവും തൃപ്തിയും കണ്ടെത്താൻ ശ്രമിക്കുന്നു. പ്രതീക്ഷിക്കുന്ന സന്തോഷം കിട്ടിയാൽ മറ്റൊരു സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുകയും അതിനായി കേഴുകയും ചെയ്യും. സമയം അതിവേഗത്തിൽ കഴിഞ്ഞ് കൊണ്ടിരിക്കുന്നു. പരമമായ ആനന്ദം ലഭിക്കണമെങ്കിൽ സ്വയം ഈശ്വരൻ ആകണം. ഈശ്വരൻ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഓരോരുത്തരെയും ഈശ്വരൻ ആക്കാനാണ്. ഈശ്വരന്റെ കാണാവുന്ന രൂപമാണ് പ്രപഞ്ചം. എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന മനുഷ്യൻ ഈശ്വരനെ മാത്രം കാണാൻ ശ്രമിക്കുന്നില്ല. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അലഞ്ഞു തിരിഞ്ഞു കരയേണ്ടതില്ല. ശബരിമല സാക്ഷാത്‍കാരമാകുന്നത് ശബരിമല സന്ദർശനം ഒരു ത്യാഗമായതുകൊണ്ടാണ്. സന്തോഷം കൊടുത്താൽ സന്തോഷം നിങ്ങളെ തേടിയെത്തും. ഉള്ളിലുള്ള ഈശ്വരനെ പ്രോജ്വലിപ്പിച്ചു സ്വയം പ്രശ്ന പരിഹാരകനാകണമെന്ന് പൂർണാമൃതാനന്ദ പുരി പറഞ്ഞു.

അയ്യപ്പ ഭാഗവത സത്ര വേദിയിലെത്തിയ പൂർണാമൃതാനന്ദ പുരി സ്വാമികളെ സത്രം ക്ഷേത്രം മേൽശാന്തിയും മുൻ ശബരിമല മേൽശാന്തിയുമായ തിരുനാവായ് സുധീർ നമ്പൂതിരി പൂർണ കുംഭം നൽകി സ്വീകരിച്ചു. സത്‌സംഗത്തിന്‌ ശേഷം സത്ര വേദിയിൽ പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ ഭജൻ നടന്നു. സ്വാമി പവന പുത്ര ദാസ്, സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, ബ്രഹ്മാനന്ദ സിദ്ധാശ്രമം സ്വാമിനി രമാ ദേവി ‘അമ്മ തുടങ്ങിയവർ പങ്കെടുത്തു.

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

5 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

6 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

6 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

6 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

6 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

7 hours ago