പി വി അൻവർ, പി.ഷമീര്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ ഡിഎംകെയില്‍ ഭിന്നത. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കാനുള്ള പി.വി അന്‍വറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പി.ഷമീര്‍ ഡിഎംകെ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഷമീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കുകയും ചെയ്തു. പാര്‍ട്ടി രൂപീകരിച്ചിട്ട് 17 ദിവസം മാത്രം തികയുമ്പോഴാണ് പാലക്കാട് ജില്ലാകമ്മിറ്റിയില്‍ ഭിന്നതയുണ്ടാകുന്നത്. മത്സരത്തിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് മാറ്റി അൻവർ സ്ഥാനാർത്ഥിയെ പിന്‍വലിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
“മൂന്ന് മുന്നണിക്കുമെതിരേ പ്രവര്‍ത്തിക്കാനാണിറങ്ങിയത്. എന്നിട്ട് അവസാനം ഒറ്റപ്പെട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. അഞ്ചുമാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി.വി അന്‍വര്‍ പെട്ടെന്ന് സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്ക് പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്. ഞങ്ങളുടെ ശക്തി തെളിയിക്കാനും പിന്നെ ഒരുപാടുപേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നവണ്ണം ഒരു മത്സരം കാഴ്ചവെയ്ക്കാനുമാണ്. അദ്ദേഹം അതിന് പിന്തുണ നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. അവസാനം ഒന്നുമില്ലാതെ ആയി. ഒരുപാട് പ്രവര്‍ത്തകര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്.”- ഷമീര്‍ പറഞ്ഞു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…