The doctor admitted his mistake in the leg replacement surgery incident
കോഴിക്കോട് : കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ തനിക്ക് പറ്റിയ പിഴവ് സമ്മതിച്ച് ഡോക്ടർ പി. ബെഹിർഷാൻ.ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പരാതിക്കാരിയായ സജ്നയുടെ കുടുംബം പുറത്ത് വിട്ടു. ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്.
അതേസമയം,മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി സജ്നയുടെ മകൾ പറഞ്ഞു.ഈ ദൃശ്യങ്ങൾ പൊലീസിനും കൈമാറി. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ എല്ലാം ആശുപത്രി മാനേജ്മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നു.നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി, തുടർചികിത്സയ്ക്കായി സജ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതായെന്നും മകൾ പറഞ്ഞു.
അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിർഷാനെതിരെ നടക്കാവ് പോലീസ് ഇന്നലെ കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമാണ് കൂടുതൽ വകുപ്പുകൾ ചേർക്കുക എന്ന് പോലീസ് അറിയിച്ചു. അതേസമയം, ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണം തുടരുകയാണ്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…