വാരാണസി: വയറുവേദനയെത്തുടർന്ന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി. യു.പിയിലെ വാരണാസിയിലെ ചോലാപ്പൂർ ബേല ഗ്രാമത്തിൽ സ്വകാര്യ ഡോക്ടർക്കെതിരെയാണ് പരാതി. കടുത്ത വയറുവേദനയുമായാണ് 26 വയസുള്ള ഉഷ മൗര്യ ആശാവർക്കർക്കൊപ്പം ഡോ. പ്രവീൺ തിവാരിയുടെ ക്ലിനിക്കിലെത്തിയത്. പരിശോധനകൾക്കൊടുവിൽ പിത്താശയത്തിൽ കല്ലാണെന്ന് കണ്ടെത്തി. അത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണമെന്നും ഡോ. പ്രവീൺ തിവാരി പറഞ്ഞു. കോവിഡ് കാലമായിരുന്നു. 2020 മേയ് 28ന് ശസ്ത്രക്രിയ നടത്തി. ഏതാനും ദിവസങ്ങൾക്കകം യുവതി ആശുപത്രി വിട്ടു. പിന്നീട് വയറു വേദന വന്നിട്ടില്ല.
ഇക്കഴിഞ്ഞ മാർച്ചിൽ വീണ്ടും കടുത്ത വയറു വേദന അനുഭവപ്പെട്ടു. ഗുളിക കഴിച്ചിട്ടും വേദനക്ക് ശമനമുണ്ടായില്ല. ഉടൻ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയിൽ പിത്താശയത്തിൽ കല്ലുകളുണ്ടെന്ന് കണ്ടെത്തി. കൂടാതെ യുവതിക്ക് ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തി.
തുടർന്ന് പരിശോധന റിപ്പോർട്ടുകളുമായി ഉഷ വീണ്ടും ഡോ.പ്രവീൺ തിവാരിയുടെ അടുത്ത് എത്തി വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടർ ഭീഷണിപ്പെടുത്തിയെന്നാണ് ഉഷ പറയുന്നത്. പൊലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ഫലം കിട്ടാതായതോടെ ഉഷ പ്രാദേശിക കോടതിയെ സമീപിച്ചു. തുടർന്ന് ഡോക്ടർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണം തുടങ്ങിയതായി ചോലാപൂർ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…