പാലക്കാട്: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ബസ് ഡ്രൈവര്‍ കുടുങ്ങി. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്‌കൂളില്‍ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് കുടുങ്ങിയത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഡ്രൈവറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പട്ടാമ്പി ജോയിന്റ് ആര്‍ടിഒ ഡ്രൈവര്‍ക്ക് പിഴ ചുമത്തി. 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ആണ് ശിക്ഷ. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാള്‍ ഡ്രൈവിങ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ദിവസത്തെ ക്ലാസിനും ഡ്രൈവര്‍ ഹാജരാകണം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…