Monday, October 5, 2026

മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്‌ക്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി

പാലക്കാട്: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ബസ് ഡ്രൈവര്‍ കുടുങ്ങി. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്‌കൂളില്‍ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് കുടുങ്ങിയത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഡ്രൈവറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് പട്ടാമ്പി ജോയിന്റ് ആര്‍ടിഒ ഡ്രൈവര്‍ക്ക് പിഴ ചുമത്തി. 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ആണ് ശിക്ഷ. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാള്‍ ഡ്രൈവിങ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ദിവസത്തെ ക്ലാസിനും ഡ്രൈവര്‍ ഹാജരാകണം.

Related Articles

Latest Articles