ചന്ദ്രശേഖരന്റെ ഭൗതിക ദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
ആലപ്പുഴ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ചപ്പോൾ കുഴഞ്ഞു വീണ കൊമ്പൻ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ ചരിഞ്ഞതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത അമർഷവുമായി ഭക്തജനങ്ങൾ .ദീർഘകാലമായി വാതരോഗവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വെട്ടിക്കാട്ട് ചന്ദ്രശേഖരൻ.കരുനാഗപ്പള്ളിയിൽ നിന്നാണ് ആനയെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി എത്തിച്ചത്. എഴുന്നള്ളിപ്പിനാവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആനയ്ക്ക് ഉണ്ടായിരുന്നില്ല എന്ന ആരോപണവും ഇപ്പോൾ ഉയരുന്നുണ്ട്. അസുഖ ബാധിതനായ ആനയെ അസുഖം ഭേദപ്പെടുന്നതിന് മുൻപ് എഴുന്നള്ളിച്ചതിൽ ഭക്ത ജനങ്ങൾക്ക് വലിയ അമർഷമുണ്ട്.
ഇന്ന് രാവിലെയോടെയാണ് ക്ഷേത്രത്തിൽ ആന കുഴഞ്ഞു വീണത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരത്തോടെ ആന ചരിഞ്ഞു. ക്ഷേത്ര മതിലിന്റെ ഒരു ഭാഗം പൊളിച്ച് ക്രെയ്‌നുകളുടെ സഹായത്തോടെ ആനയുടെ ഭൗതിക ശരീരം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…