'The enemy will pay a heavy price for every attack on Israel'; Netanyahu responded to threats from Iran and Lebanon
ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും ഓരോ ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടത്. ഫുവാദിന്റെ മരണത്തിന് മറുപടി നൽകാൻ ലെബനന്റെ സായുധ സംഘം ബാധ്യസ്ഥമാണെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസ്രല്ല ഭീഷണി മുഴക്കിയിരുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. അപ്രകാരമുണ്ടായാൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന് മുൻപ് വീമ്പിളക്കലുകളും ഭീഷണികളും നുണകൾ പ്രചരിപ്പിക്കുന്നതും നിർത്തണമെന്നും വിദേശകാര്യമന്ത്രി കാറ്റ്‌സിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കാറ്റ്‌സ് വ്യക്തമാക്കി.
ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹനിയയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ വച്ചാണ് ഈ തീരുമാനം എടുത്തതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…