America committed to defending Israel against threats from Iran; Joe Biden expressed his support
ടെൽ അവീവ്: ഇറാനിൽ നിന്നുള്ള ഭീഷണികൾക്കെതിരെ ഇസ്രായേലിനെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടതിന് പിന്നാലെ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ബൈഡന്റെ പ്രതികരണം. യുഎസ് സൈനികരെ മേഖലയിൽ വിന്യസിക്കുമെന്നും ബൈഡൻ അറിയിച്ചു. മേഖലയിലെ സംഘർഷം കുറയ്‌ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ലെബനനും ഇറാനും ഭീഷണി മുഴക്കിയിരുന്നു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. സൈനിക കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ചതിന് പ്രതികാരമായി ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്നാണ് ഹിസ്ബുള്ള ഭീഷണി മുഴക്കിയത്.
എന്നാൽ ഇറാനിൽ നിന്നും ഹിസ്ബുള്ള ഭീകരരിൽ നിന്നുമുള്ള ഭീഷണികളെ വകവയ്‌ക്കുന്നില്ലെന്നും, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. രാജ്യത്ത് നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…