പ്രതീകാത്മക ചിത്രം
കൊല്ലം: കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരേ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിയ്ക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ പലസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ തുടക്കം കരുനാഗപ്പള്ളിയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
സംസ്ഥാന നേതൃത്വത്തിന്റേയും ജില്ലാനേതൃത്വത്തിന്റേയും നിര്‍ദേശങ്ങള്‍ അനുസരിച്ചല്ല കരുനാഗപ്പള്ളിയിലെ പാര്‍ട്ടി നേതൃത്വം പോയതെന്നാണ് മറ്റൊരു വിമര്‍ശനം.സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ , അതിന് ശേഷം നടന്ന ലോക്കല്‍ സമ്മേളനങ്ങളിലും മോശംപ്രവണതയുണ്ടായി. സംസ്ഥാന സമ്മേളനത്തിന് ശേഷമായിരിക്കും കരുനാഗപ്പള്ളിയില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് തീരുമാനിക്കുക.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…