India

സ്‌ക്രീനുകളിൽ നിറഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ആവേശം ; ‘ഹർ ഘർ തിരംഗ’ ചലച്ചിത്രമേളയ്ക്ക് രാജ്യമൊട്ടാകെ തുടക്കം

ദില്ലി : ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും കഥകൾ വെള്ളിത്തിരയിൽ എത്തിക്കുന്ന മൂന്ന് ദിവസത്തെ ‘ഹർ ഘർ തിരംഗ’ ചലച്ചിത്രമേളയ്ക്ക് രാജ്യമൊട്ടാകെ ഗംഭീര തുടക്കം. ക്ലാസിക് ചിത്രങ്ങളും, പ്രേക്ഷകപ്രീതി നേടിയ സമകാലിക ദേശഭക്തി സിനിമകളും കോർത്തിണക്കിയാണ് നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) ഈ മേള സംഘടിപ്പിക്കുന്നത്. ദില്ലി , മുംബൈ, ചെന്നൈ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ചലച്ചിത്രമേളയ്ക്ക് താരങ്ങളുടെ സാന്നിധ്യത്തിൽ വർണ്ണാഭമായ തുടക്കമായി.

‘ഷഹീദ്’, ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്നീ ചിത്രങ്ങളാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ‘ഉറി’, ‘ആർആർആർ’, ‘താനാജി’, ‘മേജർ’ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം, സൈനികരുടെ വീരസാഹസങ്ങൾ, ദേശഭക്തിയുടെ ആധുനിക ആവിഷ്കാരങ്ങൾ എന്നിവയെല്ലാം ഈ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർപേഴ്‌സൺ സഞ്ജയ് ജാജു, ഈ ചലച്ചിത്രമേളയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സിനിമ എന്ന മാദ്ധ്യമത്തിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ചരിത്രവും പൈതൃകവും പ്രദർശിപ്പിക്കുക എന്നതാണ് ‘ഹർ ഘർ തിരംഗ’ ചലച്ചിത്രമേള ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദില്ലി കലാ സാംസ്കാരിക വകുപ്പ് മന്ത്രി കപിൽ മിശ്രയും ഈ സംരംഭത്തെ പ്രശംസിച്ചു. “ഈ ചലച്ചിത്രമേള നാം സ്വാതന്ത്ര്യം നേടിയെടുത്ത യാത്രയുടെ ഒരു ഓർമ്മപ്പെടുത്തലാണ്” എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നത്. ചലച്ചിത്രമേളയോടനുബന്ധിച്ച് വിവിധ നഗരങ്ങളിൽ പ്രത്യേക ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

5 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

5 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

5 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

8 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

10 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

10 hours ago