പ്രതീകാത്മക ചിത്രം
പാലക്കാട് : പാലക്കാട് ആണ്ടിമഠം സ്വദേശികളുടെ കാണാതായ മൂന്ന് പവന്റെ സ്വർണ മാല വിഴുങ്ങിയത് വീട്ടിലെ നായക്കുട്ടി. മാല കാണാതെ വീട്ടുകാർ പല സ്ഥലത്തും തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് മാല നായക്കുട്ടി വിഴുങ്ങിയതാകാം എന്ന സംശയം ഇവര്‍ക്ക് തോന്നുന്നത്.
തങ്ങള്‍ വീട് വിട്ട് എവിടെയും പോകാത്തതിനാൽ മാല വീട്ടിൽ തന്നെയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പായിരുന്നു. ഇതിനിടയിൽ പെന്‍സില്‍ കടിച്ചുകൊണ്ട് തങ്ങളെ നോക്കി വാലാട്ടുന്ന നായക്കുട്ടിയെ കണ്ടതോടെ മാലയും നായക്കുട്ടി വിഴുങ്ങിയോ എന്ന ചിന്ത വീട്ടുകാർക്കുണ്ടായി. തുടർന്ന് എക്‌സറേ എടുത്ത് നോക്കിയപ്പോഴാണ് സാധനം നായയുടെ വയറ്റില്‍ സുരക്ഷിതമായി തന്നെയുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയത്. പിന്നാലെ നായ കാഷ്ഠത്തിലൂടെ മാല തിരികെ ലഭിച്ചു എന്നാണ് അറിയാൻ സാധിച്ചത്. എന്തായാലും മാല തിരികെ ലഭിച്ചതിനാലും നായക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും കുടുംബം ഹാപ്പിയാണ്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…