The farm was blown away by wind and rain; Around 15 cows were injured by wire and sheet penetration; The condition of three cows is critical
ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകഴി പഞ്ചായത്തിലെ സുപ്രഭാലയത്തിൽ അഡ്വ. സുപ്രമോദിന്റെ പശു ഫാം നിലംപൊത്തി. ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കൾക്ക് സാരമായി പരിക്കേറ്റു. മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. കൂടുതൽ പശുക്കൾക്ക് ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളും സംഭവിച്ചിട്ടുള്ളതായി വെറ്ററിനറി സർജൻ അറിയിച്ചു.
1500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഷീറ്റ് മേഞ്ഞ ക്യാറ്റിൽ ഷെഡിലാണ് ഫാം പ്രവർത്തിച്ചിരുന്നത്. ചുഴറ്റി അടിച്ച കാറ്റിൽ ഫാം പൂർണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്. തത്സമയം ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മുകളിൽ ഇട്ടിരുന്ന ഷീറ്റുകളും പൈപ്പുകളും പശുക്കളുടെ ശരീര ഭാഗത്തേക്ക് കുത്തിയിറങ്ങിയാണ് പരിക്കുകൾ സംഭവിച്ചത്. ഫയർ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് പൈപ്പുകൾ അറുത്തുമാറ്റി പൈപ്പിനും ഷീറ്റിനും ഇടയിൽ കുരുങ്ങിക്കിടന്നിരുന്ന 15-ഓളം പശുക്കളെ ഏറെ പണിപ്പെട്ടിട്ടാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
തകഴി ഫയർഫോഴ്സിന്റെ സമയബന്ധിത ഇടപെടൽ മൂലമാണ് പശുക്കൾക്ക് ജീവഹാനി സംഭവിക്കാതിരുന്നത് എന്ന് സുപ്രമോദ് പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീമതി സുജാതയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഫാം ഉടമ പറഞ്ഞു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…