SPECIAL STORY

ഭാരതീയ ശാസ്ത്രത്തിന്റെ പ്രചാരകനായ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത് തത്വമയിയുടെ അഭ്യുദയകാംക്ഷിയും സ്ഥിരം പ്രേക്ഷനുമായ ദേശീയവാദി

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ വിടവാങ്ങി. 68 വയസായിരുന്നു. ഇന്ന് രാത്രി 09:00 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തത്വമയിയുടെ സ്ഥിരം പ്രേക്ഷകനും അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം. വാർത്തകളും റിപ്പോർട്ടുകളും വിലയിരുത്തി അദ്ദേഹം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഡോ എൻ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ തത്വമയി എഡിറ്റർ ഇൻ ചീഫ് രാജേഷ് പിള്ള അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിറ്റേജ് ഡയറക്ടറായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ. അൻപതോളം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സനാതന ധർമ്മത്തിന്റെ അതുല്യ പ്രചാരകനായാണ് അദ്ദേഹം ഏറെയും അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഹിന്ദു സംഘടനാ പ്രവർത്തനങ്ങൾക്ക് എന്നും ഊർജ്ജമായിട്ടുണ്ട്. അദ്ധ്യാത്മിക വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

8 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

8 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

9 hours ago