ദില്ലി : ഭാരതത്തിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലാണ് ഭാരതത്തിൽ വമ്പൻ നിക്ഷേപങ്ങൾക്ക് യുഎഇ പദ്ധതിയിടുന്നത്. നിലവിൽ ഭാരതത്തിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ.
2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനും നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അഞ്ചോളം തവണയാണ് പ്രധാനമന്ത്രി യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാന ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികളിലെയും ഓഹരികളാണ് ഭാരതത്തിലെ നിക്ഷേപ പദ്ധതികളിൽ യുഎഇ പ്രാധാന്യം നൽകുന്നത്. ചില നിക്ഷേപങ്ങളിൽ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ വഴിയായിരിക്കും നിക്ഷേപങ്ങൾ നടത്തപ്പെടുക.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…