കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എല്ലാത്തിലും വർഗീയ ചേരിതിരിവുണ്ടാക്കുക എന്നതാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സർക്കാർ പരസ്യം പറയുന്നതുപോലയെല്ല കാര്യങ്ങൾ നടക്കുന്നതെന്നും സുരേന്ദ്രൻ തുറന്നടിച്ചു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ ഗൗരവകരമായ സ്ഥിതിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. നാലുനേരം മതനിരപേക്ഷത പുഴുങ്ങി തിന്നാൽ മതിയെന്നാണ് സർക്കാരിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. അതേസമയം, സതീശനും കമ്പനിയും അതിൽ കണ്ണുമടച്ച് വീണിരിക്കുകയാണ്. സംസ്ഥാനത്തെ പദ്ധതികൾ മുടങ്ങി കിടക്കുകയാണെന്നും ഇത്രയും ഗതിക്കെട്ട, നിലവാരമില്ലാത്ത സർക്കാർ വെറെയില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കൂടാതെ, പിണറായി വിജയനെപ്പോലെ വിഷമുള്ള മറ്റൊരാൾ കേരളത്തിലില്ല. സിപിഎമ്മും പിണറായി വിജയനും നയിക്കുന്ന വഴിയിൽ കൂടി നടക്കേണ്ട ഗതികേടാണ് സതീശനും കൂട്ടർക്കുമുള്ളത്. കേന്ദ്ര ധനകാര്യ മന്ത്രിയ്‌ക്ക് കൊടുത്ത നിവേദനത്തിൽ കേന്ദ്രത്തിൽ നിന്ന് കുടിശ്ശിക കിട്ടാനുണ്ടെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, വൻകിടക്കാരിൽ നിന്ന് എഴുപതിനായിരം കോടി നികുതി കുടിശ്ശിക കിട്ടാനുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. കെ.എൻ ബാലഗോപാൽ നൽകിയ നിവേദനത്തിലും പുറത്തും പറയുന്ന കാര്യങ്ങളിലും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…