India

പ്രഭാത ഭക്ഷണം നൽകിയില്ല! യുവതിക്ക് നേരെ വെടിയുതിർത്ത് അമ്മായിയപ്പൻ

താനെ; പ്രഭാത ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് ഭർതൃപിതാവ് യുവതിക്ക് നേരെ വെടിയുതിർത്തു. കാശിനാഥ് പാണ്ഡുരംഗ് പാട്ടീലെന്ന എഴുപത്തിയെട്ടുകാരനാണ് മരുമകള്‍ക്കെതിരെ വെടിയുതിര്‍ത്തത്. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് നടുക്കുന്ന സംഭവം നടന്നത്. താനെയിലെ റാബോഡി പ്രദേശത്ത് താമസിക്കുന്ന 42 കാരിയായ യുവതിക്കാണ് വെടിയേറ്റത്. രാവിലെ ചായയ്‌ക്കൊപ്പം മരുമകള്‍ പ്രഭാതഭക്ഷണം നല്‍കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പ്രതിയുടെ മറ്റൊരു മരുമകള്‍ പൊലീസിന് മൊഴി നല്‍കി. പ്രാതല്‍ വിളമ്പിയില്ലെന്ന് പേരിൽ പേരില്‍ വഴക്കുണ്ടാക്കുകയും ഇതിനിടയില്‍ കൈവശം സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ എടുത്ത് മരുമകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ അടിവയറ്റിലാണ് വെടിയേറ്റിരിക്കുന്നത്. ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വീട്ടിലുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

21 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago