പാർലമെന്റിൽ നടന്ന അതിക്രമത്തിന്റെ ടീവി ദൃശ്യങ്ങൾ
ടിവി ദൃശ്യങ്ങളിൽ നിന്ന് ഇന്ന് പാർലമെന്റിലെ സന്ദർശിക ഗാലറിയിൽനിന്നു താഴേക്ക് ചാടിയവരിൽ ഒരാൾ തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് മൈസുരു സ്വദേശിയായ പിതാവ്. പ്രതികളിലൊരാളായ മനോരഞ്ജനെയാണ് പിതാവ് ദേവരാജ് തിരിച്ചറിഞ്ഞത്.
“മൂന്നു ദിവസങ്ങൾക്കുമുൻപ് ബെംഗളൂരുവിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് മകൻ വീടുവിട്ടത്. ദേവരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സംഘടനകളുമായോ മകൻ മനോരഞ്ജനു ബന്ധമില്ല. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയെങ്കിലും മനോരഞ്ജനു ജോലി ഇതുവരെ ലഭിച്ചിട്ടില്ല. മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കുന്നു. സമൂഹത്തിനു ദോഷകരമായി തന്‍റെ മകൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവനെ തൂക്കിലേറ്റണമെന്നാണ് അഭിപ്രായം” – ദേവ്‍രാജ് പറഞ്ഞു.
പാർലമെന്റിനുള്ളിൽ അതിക്രമം നടത്തിയ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് സാഗര്‍. 35-കാരനായ മനോരജ്ഞന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. മറ്റ് രണ്ടു പ്രതികളായ നീലം, അമോല്‍ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നീലം ഹരിയാനയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. അതേസമയം നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദം. അതേസമയം പ്രതികളിൽ ആറ് പേരുണ്ടെന്നും ഇവരിൽ അഞ്ച് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…