ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം നാളെ നടക്കും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരമാണ് എഡ്ജ്ബാസ്റ്റണില്‍ അരങ്ങേറുക. ആദ്യ മത്സരം സമനിലയിലായെങ്കിലും പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
2021 സെപ്റ്റംബറില്‍ ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ആശങ്ക ഉടലെടുത്തതോടെയാണ് അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത്. പരമ്പരയില്‍ രോഹിത് ശര്‍മ്മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും സഹിതം 368 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. നിലവില്‍ കോവിഡ് ബാധിതനായതിനാല്‍ രോഹിത് അഞ്ചാം ടെസ്റ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. രോഹിത് കളിക്കുന്നില്ലെങ്കില്‍ ജസ്പ്രീത് ബൂമ്രയാകും ഇന്ത്യയെ നയിക്കുക. അങ്ങനെയെങ്കില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന പേസ് ബൗളര്‍ എന്ന നേട്ടമാണ് ബൂമ്രയെ കാത്തിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…