Kerala

പാലക്കാട് കിണറുകളിൽ നിന്നും തീ പടരുന്നു: അപൂർവ്വ പ്രതിഭാസം വിദഗ്‌ധർ

കൂറ്റനാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് പ്രദേശങ്ങളിൽ കിണറുകളിൽ വാതക സാന്നിധ്യം കണ്ടെത്തി. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ തീ പടരുന്ന സ്ഥിതിയാണുള്ളത്. മാത്രമല്ല പ്രദേശത്തെ അപൂർവ്വ പ്രതിഭാസം കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.

കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. തീ പടരുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി, പ്രദേശത്ത് വിദഗ്ധരെത്തി പരിശോധന നടത്തി വരികയാണ്. ഇത് അസ്വഭ്വാവികവും അപൂർവ്വവുമായ പ്രതിഭാസമെന്നാണ് വിലയിരുത്തൽ.

അതേസമയം കിണറിൽ തീ കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്തെ വീടുകളിലെ കിണറുകളിൽ ഇതുതന്നെയാണ് അവസ്ഥ. സംഭവത്തിനു പിന്നിലെ കാരണമറിയാനായി, ഉടമസ്ഥർ വെള്ളം പരിശോധനയ്‌ക്കായി അയച്ചിരുന്നു.

ഇത് പ്രകാരം മിനറൽ ഓയിലിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു റിപ്പോർട്ട് വന്നത്. വാർഡ് മെമ്പർ വിവരം അന്വേഷിക്കാൻ സ്ഥലത്തെത്താറുണ്ട്. ഇത് സംബന്ധിച്ച് നിരവധി പേർ ആണ് പരാതി നൽകിയിരിക്കുന്നത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ലീക്ക് സംഭവിക്കുന്നതിന്റെ ഭാഗമായാണോ കിണറിനുള്ളിൽ തീ പടരുന്നതെന്ന സംശയവും നാട്ടുകാർ ഉയർത്തുണ്ട്.

ആദ്യം കിണറിനുള്ളിൽ നിന്നും രൂക്ഷമായ ഗന്ധം ആയിരുന്നു ഉയർന്നത്. കഴിഞ്ഞ ഏഴ് മാസത്തോളമായി രൂക്ഷഗന്ധം അനുഭവപ്പെടുന്നു. നേരത്തെ ഒരു വീട്ടിൽ ആയിരുന്നെങ്കിൽ പിന്നീട്, സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നും ഈ ഗന്ധം ഉയർന്നു വരാൻ തുടങ്ങി. വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിച്ചാലുടൻ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

B4 Admin

Recent Posts

ഒഡീഷയിൽ കന്നുകാലി കടത്തിനെതിരെ പോലീസിന്റെ ശക്തമായ നടപടി: രണ്ട് ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ രക്ഷപ്പെടുത്തി, ഏഴ് പേർ അറസ്റ്റിൽ

ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…

1 hour ago

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ പ്രോട്ടോക്കോൾ മറന്ന് വേദിയിൽ നിന്നിറങ്ങി അമിത് ഷാ: റാമോജി എക്സലൻസ് പുരസ്കാര വേദിയിലെ ഹൃദ്യമായ നിമിഷം

മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…

2 hours ago

2027 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് 24 സീറ്റുകൾ മാത്രം നൽകാൻ സമാജ്‌വാദി പാർട്ടിയുടെ നീക്കം, 181 സീറ്റെന്ന ആവശ്യത്തിൽ തർക്കം

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…

2 hours ago

രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, ദേശീയബോധത്തിന്റെ ഉണർവാണ് ശാശ്വതമായ മാറ്റം കൊണ്ടുവരുന്നത്: പ്രക്ഷോഭ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!

പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…

3 hours ago

പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് ലൈസൻസില്ല: കർശന നിയന്ത്രണങ്ങളുമായി കേരളത്തിന്റെ പുതിയ കരട് മദ്യനയം പുറത്ത്!

സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…

5 hours ago

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

6 hours ago